വിനോദസഞ്ചാരികള്‍ കാല്‍നടയായിമാത്രം സഞ്ചരിക്കുന്ന തെരുവെന്ന രീതിയില്‍ പ്രശസ്തമായ ലാസ് റംബ്ലാസില്‍ നടന്ന ഭീകരാക്രമണം നേരില്‍ കണ്ട ഞെട്ടലിലാണ് ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് നടിയും മോഡലുമായ ലൈല റൗസ്. ബാഴ്സലോണയെ നടുക്കിയ ഭീകരാക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഈ ആക്രമണത്തിനിടയില്‍ അകപ്പെട്ട നടി ലൈല റൗസ് മരണത്തെ മുന്നില്‍ കണ്ട അവസ്ഥ വെളിപ്പെടുത്തുന്നു. ഭീകരാക്രമണം നേരിട്ടു കണ്ട ആഘാതത്തിലാണ് ലൈല റൗസ്. സുഹൃത്തിനൊപ്പം നഗരം ചുറ്റാനിറങ്ങിയതായിരുന്നു റൗസ്. ആള്‍ക്കൂട്ടത്തിലേക്ക് അക്രമികള്‍ വാഹനം ഇടിച്ചു കയറ്റിയപ്പോള്‍ റൗസ് സമീപത്ത് തന്നെയുണ്ടായിരുന്നു. പേടിച്ച താന്‍ ഒരു ഭക്ഷണശാലയിലെ ഫ്രീസറിനുള്ളില്‍ കയറി ഒളിച്ചുവെന്നു നടി പറയുന്നു.
‘ആളുകളുടെ നിലവിളി ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് വെടിയൊച്ചയും പോലീസിന്റെ ശബ്ദവും തിരിച്ചറിഞ്ഞു. പക്ഷെ എനിക്ക് അനങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല’- റൗസ് പറഞ്ഞു. ബാഴ്സലോണയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാസ് റംബ്ലാസിനു സമീപമാണ് ആക്രമണം നടന്നത്. കാല്‍നടയാത്രികരുടെ ഇടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയതിന് ശേഷം ഭീകരന്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ എട്ട് പ്രതികളെ നഗരത്തില്‍ നിന്ന് തന്നെ പിടികൂടി. അതില്‍ അഞ്ച് പേര്‍ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ അറസ്റ്റിലാണ്.
Post Your Comments