Latest NewsNewsIndia

ഇപിഎസ്-ഒപിഎസ് പക്ഷങ്ങളുടെ ലയനചര്‍ച്ചകള്‍ അനിശ്ചിതത്വത്തിൽ

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഘടകങ്ങളുടെ ലയനചര്‍ച്ച പാളി. ഉപാധികളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍. വെള്ളിയാഴ്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചെങ്കിലും എങ്ങുമെത്താതെ രാത്രിയോടെ പിരിഞ്ഞു. രാത്രി മറീന ബീച്ചിലെ ജയലളിത സമാധിയില്‍വെച്ച്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും വിമതപക്ഷം നേതാവ് ഒ. പന്നീര്‍ശെല്‍വവും ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഓ പി എസ പക്ഷത്തിന്റെ കടും പിടിത്തം മൂലമാണ് ചർച്ചകൾ വഴിമുട്ടിയത്.

ലയനം വേണമെന്ന് മുന്‍മന്ത്രി കൂടിയായ മാഫോയ് പാണ്ഡ്യരാജന്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ വാദിച്ചപ്പോള്‍ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന ഉറച്ച നിലപാടാണ് കെ പി മുനിസ്വാമിയും നത്തം വിശ്വനാഥനുമുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചത്. ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലയന നീക്കങ്ങള്‍ വേഗത്തിലായത്. ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഒ.പി.എസ്. പക്ഷത്തെ മുതിര്‍ന്ന നേതാവ് മുനിസ്വാമി ആവശ്യപ്പെട്ടതായറിയുന്നു.

ശശികലയെ പാര്‍ട്ടി ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യത്തിലും ഇവര്‍ ഉറച്ചുനിന്നു. ലയനപ്രഖ്യാപനം നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നതിനാല്‍ ജയലളിത സമാധി പുഷ്പങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു. എന്നാല്‍ ഇരുപക്ഷത്തെയും നേതാക്കള്‍ എത്താന്‍ വൈകിയതോടെ കൂടിനിന്ന പ്രവര്‍ത്തകര്‍ തിരിച്ചുപോയി. അതെ സമയം 40 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ടി.ടി.വി. ദിനകരന്‍ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button