Latest NewsNewsIndia

സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് ഹൈക്കോടതി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ 70 കുട്ടികള്‍ ആശുപത്രയില്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ഇടപെടുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കി. യോഗി ആദിത്യനാഥ് സര്‍ക്കാരിനോടും മെഡിക്കല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ജനറലിനോടും ഇതുസംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

സാമൂഹിക പ്രവര്‍ത്തകനായ നൂതന്‍ ഠാക്കൂര്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈകോടതിയുടെ നിര്‍ണായക ഉത്തരവ്. ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് ദയാ ശങ്കര്‍ തിവാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ ഇനി ഓക്ടോബര്‍ ഒന്‍പതിനു അടുത്ത വാദം കേള്‍ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button