Latest NewsKeralaNews

ബിവറേജ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനം

തിരുവനന്തപുരം : ബീവറെജ് ഔട്ട്ലെറ്റുകളിലെ തിക്കുംതിരക്കും നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം. തിരുവനന്തപുരം നെട്ടയം മുക്കോലയിലാണ് ആദ്യഘട്ടമായി ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. കയറിവരുമ്പോൾ നിറഞ്ഞപുഞ്ചിരിയോടെ സ്വീകരിച്ച് ടോക്കൺ നൽകും. പിന്നീട് ടോക്കണിലുള്ള നമ്പർ വരുന്നത് വരെ വിശ്രമിക്കാം.

സ്ഥിരം കസ്റ്റമേഴ്സിനു പലര്‍ക്കും പുതിയ സംവിധാനം ഇഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ജീവനക്കാർക്കും സന്തോഷം ആണ്. മദ്യം വാങ്ങാനെത്തുന്നവരെ ടോക്കണ്‍സമ്പ്രദായം പരിചയപ്പെടുത്താന്‍ ജീവനക്കാര്‍തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഓട്ടോമാറ്റിക് ടോക്കണ്‍ സംവിധാനവും ഉടന്‍ നിലവില്‍ വരും. കേരളത്തിലുടനീളം ഈ പദ്ധതി കൊണ്ടുവരാനാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button