കൊച്ചി: കേരളത്തില്‍ ബ്ലു വെയ്‍ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.
ബ്ലു വെയ്‍ലിനെ ഒരു കളിയായി കാണാന്‍ കഴിയില്ല. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന രീതിയാണ് ബ്ലൂ വെയിലിന് ഉള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ലോക്നാഥ് ബെഹ്റ കൊച്ചിയില്‍ പറഞ്ഞു.
അതേസമയം കൊലയാളി ഗെയിം ‘ബ്ലൂ വെയില്‍’ പ്രചരിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ സെല്ലും സൈബര്‍ ഡോമും ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. സൈബര്‍ ഇടങ്ങളില്‍ ജാഗ്രതയും വിവേകവും സൃഷ്ടിക്കാന്‍ എല്ലാവരും മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments