Latest NewsKeralaNews

ശ്രീനാഥിന്റെ ദുരൂഹ മരണം, പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊച്ചി: നടന്‍ ശ്രീനാഥിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതു സംബന്ധിച്ച് നടന്റെ കുടുംബം നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജന്‍സിയോ കേസ് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ശിക്കാറിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ നടന്ന സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. ശ്രീനാഥ് ഞെരമ്പ മുറിച്ച് ആത്മഹത്യ ചെയില്ലെന്നു കുടുംബം മുഖ്യമന്ത്രിയോടെ പറഞ്ഞു.

വിഷയത്തില്‍ വേണ്ട നടപടികള്‍ ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. കേസില്‍ തുടരന്വേഷണത്തിനോ പുനരന്വേഷണത്തിനോ നിര്‍ദേശമൊന്നും ഇതുവരെ വന്നിട്ടില്ലെന്നാണ് പോലീസ് അറിയിച്ചു.

മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കേ 2010 ഏപ്രില്‍ 23 നാണു നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്ലേഡ് ഉപയോഗിച്ചു കൈഞരമ്ബ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. വലതുകയ്യില്‍ ബ്ലേഡ് പിടിച്ചിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

ഏപ്രില്‍ 22നു സെറ്റില്‍ എത്തിയപ്പോള്‍, അടുത്ത സീന്‍ 30 നേ ഉള്ളൂവെന്നു പറഞ്ഞു ചിത്രത്തിന്റെ അണിയറക്കാര്‍ ശ്രീനാഥിനെ തിരിച്ചയച്ചതായാണു മൊഴി. ഹോട്ടല്‍ മുറിയൊഴിയാനും ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനു കൃത്യസമയത്തു ശ്രീനാഥ് ചെല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നാണു സിനിമയുടെ അണിയറക്കാര്‍ പോലീസിനോടു പറഞ്ഞത്.

തുടര്‍ന്ന് ഹോട്ടല്‍ മുറിയിലേക്കു മടങ്ങിയ ശ്രീനാഥിനെ പിറ്റേന്നു രാവിലെയാണു മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശ്രീനാഥിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button