Latest NewsNewsIndiaNews Story

ചോരയില്‍ കുളിച്ച് റോഡില്‍ കിടന്നത് 12 മണിക്കൂര്‍; മൊബൈലും 12 രൂപയും തട്ടിയെടുത്തു

ന്യൂഡല്‍ഹി: ചോരയില്‍ കുളിച്ച് ഒരു മനുഷ്യജീവന്‍ നടുറോഡില്‍ കിടന്നത് 12 മണിക്കൂറാണ്. ഇയാളെ ആരും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, മരണ വെപ്രാളത്തില്‍ കിടന്ന സമയത്ത് പോക്കറ്റില്‍ ആകെയുണ്ടായിരുന്ന 12 രൂപയും മെബൈല്‍ ഫോണും ഒരാള്‍ തട്ടിയെടുക്കുകയും ചെയ്തു. മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ചത് നമ്മുടെ രാജ്യ തലസ്ഥാനമാണ്. ഡല്‍ഹി നിവാസികളുടെ ഈ ക്രൂരത അനുഭവിക്കേണ്ടി വന്നത് 35 കാരനായ നരേന്ദ്ര കുമാറിനാണ്. കഴുത്തിനും നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ നരേന്ദ്രകുമാര്‍ സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തതായി പോലീസ് വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിലെ ബിജ്‌നോറിനടുത്ത് ഡ്രൈവറായി ജോലിചെയ്യുകയാണ് ഇദ്ദേഹം. ജയ്പ്പൂരില്‍ നിന്ന് ചൊവ്വാഴ്ച്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങും വഴി കാശ്മീര്‍ ഗെയ്റ്റ് ടെര്‍മിലന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന നരേന്ദ്രകുമാറിനെ എതിരെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിയ്ക്കുകയായിരുന്നു. റോഡില്‍ വീണുപോയ നരേന്ദ്രകുമാര്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ല. ചൊവ്വാഴ്ച്ച 5 മണിക്ക് അപകടത്തില്‍ പെട്ട നരേന്ദ്രകുമാര്‍ ആശുപത്രിയില്‍ എത്തുന്നത് ബുധനാഴ്ച്ചയാണ്. അതും പോലീസിന്റെ സഹായത്തോടെ. അശ്രദ്ധമായി കാറോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button