ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം തിങ്കളാഴ്ച്ച നടക്കും. ലഡാക്കാണ് രാഷ്ട്രപതിയായിതിനു ശേഷം ആദ്യമായി രാംനാഥ് കോവിന്ദ് ഔദ്യോഗികമായി സന്ദര്‍ശിക്കുന്നത്. ലഡാക്ക് സെക്ടറിലെ സൈനികര്‍ക്കു പ്രസിഡന്റ്‌സ് കളേഴ്‌സ് ബഹുമതി നല്‍കുന്നതിനു വേണ്ടിയാണ് സന്ദര്‍ശനം. രാഷ്ട്രത്തിനു യുദ്ധസമയത്തും സമാധന കാലത്തും നല്‍കുന്ന സേവനങ്ങള്‍ക്ക് ഒരു യൂണിറ്റിനു സവിശേഷമായി നല്‍കുന്ന ബഹുമതിയാണ് പ്രസിഡന്റ്‌സ് കളേഴ്‌സ്.
തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ കരസേനാ മേധാവി ബിപിന്‍ റാവത്തും പങ്കെടുക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി റാവത്ത് ഞായറാഴ്ച ലഡാക്കിലേക്ക് തിരിക്കും.
Post Your Comments