കൊച്ചി: പെട്രോള്‍ പമ്പുകളില്‍ ഇന്ധനവില പലതരത്തിലാണ്. വിലമാറ്റം വരുത്തുന്നത് ജീവനക്കാരാണെന്ന് റിപ്പോര്‍ട്ട്. കൊച്ചി നഗരത്തിലെ റിപ്പോര്‍ട്ടാണിത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വില ഏകീകരിക്കുന്നുവെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയിലിന്റെയും ഭാരത് പെട്രോളിയത്തിന്റെയും പമ്പുകളില്‍ പല വിലയാണ്.
ഡീസലിന്റെ വിലയിലും മാറ്റമുണ്ട്. ഒരാള്‍ നൂറ് രൂപയ്ക്ക് വ്യത്യസ്ത പമ്പുകളില്‍ നിന്ന് പെട്രോളടിക്കുമ്പോള്‍ അളവില്‍ വ്യത്യാസം വരുന്നു. പെട്രോളടിക്കുമ്പോള്‍ ജനങ്ങള്‍ വില ശ്രദ്ധിക്കാറില്ലെന്ന് പമ്പ് ജീവനക്കാര്‍ തന്നെ പറയുന്നു. വിലയുടെ മാറ്റം പമ്പിലെ മെഷീനുകളില്‍ വരുത്തുന്നത് ജീവനക്കാര്‍ തന്നെയാണ്.
Post Your Comments