മുംബൈ; കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ ബിജെപിയിലേക്ക്. പിസിസി അദ്ധ്യക്ഷൻ അശോക് ചവാനാണ് ഈ കാര്യം അറിയിച്ചത്. അധികാരം കൊതിക്കുന്ന ചിലർ പാർട്ടി വിട്ടേക്കുമെന്ന് അദ്ദേഹം പറഞ്ഞു. റാണെയോടൊപ്പം മകൻ നിതേഷും മറ്റൊരു എംഎൽഎയും പാർട്ടി വിട്ടേക്കും.
കഴിഞ്ഞ എപ്രിലിൽ അമിത് ഷായുമായി റാണെ ചർച്ച നടത്തിയതോടെയാണ് ബിജെപിയിലേക്കെന്ന സൂചന ശകത്മായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച. കൊങ്കൺ മേഖലയിൽ പാർട്ടിയെ ശക്തമാക്കി ശിവസേനയെ പ്രതിരോധിക്കാൻ റാണയെ ഒപ്പം കൂട്ടണമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി. കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ റാണെ കരുത്ത് കാട്ടിയിരുന്നു.
Post Your Comments