താനെ: മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നമായിരുന്ന പ്രദീപ് ശര്‍മ്മ വീണ്ടും സര്‍വീസിലേക്ക്. 25 വര്‍ഷത്തെ സര്‍വീസിനിടെ അധോലോക സംഘത്തിലെ 113 പേരെ ഏറ്റുമുട്ടലില്‍ കൊന്നൊടുക്കിയ പ്രദീപ് ശര്‍മ്മ 9 വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാക്കിയണിയുന്നത്.
ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2008ല്‍ പ്രദീപ് ശര്‍മ്മയെ പിരിച്ചുവിടുകയായിരുന്നു. ലഖന്‍ ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പങ്കും പിരിച്ചുവിടാന്‍കാരണമായി. ഛോട്ടാ രാജന്‍ സംഘത്തില്‍ പെട്ട ലഖന്‍ ഭയ്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 2010 ല്‍ മറ്റ് 21 പോലീസുകാര്‍ക്കൊപ്പം ശര്‍മ്മയും അറസ്റ്റിലായിരുന്നു. ജൂലായ് 2013ല്‍ കോടതി ശര്‍മ്മയെ കുറ്റവിമുക്തനാക്കി. ഡിജിപി മാഥൂരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ശര്‍മ്മ സര്‍വീസില്‍ തിരിച്ചെത്താന്‍ വൈകിയത്.
മൂന്ന് ലഷ്കര്‍ ഭീകരരേയും വധിച്ച ശര്‍മ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് അബ് തക് ഛപ്പന്‍. ഇതുകൂടാതെ അധോലോകം പശ്ചാത്തലമായുള്ള മറ്റ് പല ബോളിവുഡ് ചിത്രങ്ങള്‍ക്കും പ്രചോദനമായിരുന്നു പ്രദീപ് ശര്‍മ്മ.
Post Your Comments