തസ്നിം ജാറ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയായിരിക്കുന്നു. വിവാഹത്തിന് മേക്കപ്പും ആഭരണങ്ങളുമില്ലാതെയാണ് വധു എത്തിയത്. സാധാരണ വിവാഹത്തിന് ചെറുതായിട്ടെങ്കിലും മേക്കപ്പ് ഉപയോഗിക്കുന്നവരാണ് സ്ത്രീകള്‍. പെണ്‍കുട്ടി തന്നെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.
എല്ലാത്തില്‍നിന്നും വ്യത്യസ്തയാകാനാണ് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. വിവാഹദിവസം മേക്കപ്പിനായും ആഭരണങ്ങള്‍ക്കുമായി വന്‍തുക പാഴാക്കി കളയുന്നതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായാണ് താന്‍ ഇത് ചെയ്തതെന്നാണ് തസ്നീം പറയുന്നത്.
വിവാഹത്തിനുള്ള ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സമൂഹമാണ്. അതിനുവേണ്ടിയുള്ള ഒരു ശ്രമം എന്ന നിലയിലാണ് മേക്കപ്പും ആഭരണങ്ങളുമില്ലാതെ വിവാഹത്തിന് എത്തിയതെന്ന് തസ്നിം പറയുന്നു.
Post Your Comments