മുംബൈ ; പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അന്ധേരിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത വിജയ് സാൽവ(20)യാണ് ആത്മഹത്യ ചെയ്തത്. ടീഷർട്ട് ബാത്ത്റൂമിനകത്തെ സീലിംഗിൽ കുരുക്കി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനകത്ത് നടന്ന മരണത്തെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എൻ. റെഡ്ഡി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളെയും മറ്റ് രണ്ടു പേരെയും വഞ്ചനാക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments