ലക്‌നൗ: ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരന്തകാരണവുമായി ഐഎംഎ. മരണത്തിന് ഇടയാക്കിയത് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് പത്തിനാണ് ഓക്‌സിജന്‍ തടസപ്പെട്ടത്.
ലക്‌നൗവിലുള്ള പുഷ്പ സെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്. എന്നാല്‍ കമ്പനിക്ക് കഴിഞ്ഞ ആറുമാസമായി പണം നല്‍കിയിരുന്നില്ല. ഗൊരഖ്പുരിലോ സമീപ ജില്ലകളിലോ മസ്തിഷ്‌കവീക്കം സംബന്ധമായ അസുഖത്തിന് ചികിത്സിക്കാന്‍ മതിയായ സൗകര്യമില്ല.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും മതിയായ ജീവനക്കാരില്ലെന്നും റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Post Your Comments