KeralaLatest NewsNews

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാനവിധി

കൊച്ചി : ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റിവെച്ചു. ചൊവ്വാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ആദ്യ ജാമ്യഹർജി തള്ളിയ സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും കൂടുതൽ തടവ് ആവശ്യമില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ദിലീപ് രണ്ടാം ജാമ്യ ഹർജി ഹൈക്കോടതിയില്‍ നൽകിയിരിക്കുന്നത്. തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സിനിമാ വ്യവസായത്തിലെ ചിലർക്കും മാധ്യമങ്ങൾക്കുമെതിരെ ഉൾപ്പെടെ ആരോപിച്ചാണ് ദിലീപിെൻറ ഹർജി.

സിനിമാ വ്യവസായത്തിലെ ഒരു വിഭാഗത്തിെൻറ ഗൂഢാലോചനയെത്തുടർന്ന് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ഹർജിയിൽ പറയുന്നു. മാധ്യമങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാൻ കഴിവുള്ള ചിലർ മാസങ്ങളായി ദുരുദ്ദേശ്യത്തോടെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയാണ് അറസ്റ്റിലേക്കെത്തിച്ചത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button