
ഹജ്ജില്‍ നിഷിദ്ധമായ കാര്യങ്ങള്‍ ഇവയൊക്കെയാണ്
താഴെ പറയുന്ന കാര്യങ്ങള്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ബാധകമായവയാണ്
1. തലയില്‍ നിന്നോ മറ്റു ശരീര ഭാഗങ്ങളില്‍ നിന്നോ മുടി നീക്കം ചെയ്യല്‍.
2. നഖം മുറിക്കുന്നത്. നിര്‍ബന്ധ സാഹചര്യങ്ങളില്‍ ഇത് ചെയ്യാം.
3. സുഗന്ധം പൂശല്‍.
4. ലൈംഗിക ബന്ധം, പൂരക സംഗതികള്‍, വിവാഹം പോലുള്ളവ.
5. കൈയുറ ധരിക്കല്‍.
6. വേട്ടയാടല്‍
ഇനി പുരുഷന്മാര്ക്ക് മാത്രം ബാധകമായവ
1. തുന്നിക്കെട്ടിയ വസ്ത്രം ധരിക്കുന്നത്. എന്നാല്‍ ബെല്‍ട്ട് ആകാവുന്നതാണ്.
2. തൊപ്പിപോലുള്ളവ കൊണ്ട് തലമറയ്ക്കുന്നത്. പക്ഷെ തണല്‍ കൊള്ളാം.
Post Your Comments