Latest NewsKeralaNewsNews StoryReader's Corner

സഹപാഠി ഓടിച്ച കാറിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; ഇടിച്ചു തെറിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാട്ടുകാര്‍

തിരുവനന്തപുരം: അമിത വേഗത്തില്‍ വന്ന സഹപാഠികളുടെ കാര്‍ ഇടിച്ചു കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ഫ്രഷേഴ്‌സ് ഡേയില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് മീരയ്ക്ക് പരിക്ക് പറ്റിയത്. കടയ്ക്കാവൂര്‍ സ്വദേശിനിയും വര്‍ക്കല ചാവര്‍കോഡ് വര്‍ക്കല ചാവര്‍കോട് സിഎച്ച്എംഎം കോളേജിലെ രണ്ടാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയുമാണ് മീര മോഹന്‍. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മീര തുടര്‍ന്ന് മരിക്കുകയായുരുന്നു.

പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാനായി സ്‌കൂട്ടിയില്‍ കോളേജിലെത്തിയ മീരയുടെ വാഹനത്തില്‍ സ്വിഫ്റ്റ് കാര്‍ അമിത വേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു. തൊട്ടടുത്ത കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കയറിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പുറത്ത് കാത്തുനില്‍ക്കുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. കാറില്‍ ഉണ്ടായിരുന്ന 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button