Latest NewsKeralaNews

ഈ ഓണക്കാലം കുടിയന്മാർക്ക് സന്തോഷം പകരുന്ന വാർത്തയുമായി സർക്കാർ; ഒപ്പം തൊഴിലാളികൾക്ക് ദുഃഖവും

കൊച്ചി: ഈ ഓണക്കാലം കുടിയന്മാർക്ക് സന്തോഷം പകരുന്ന വാർത്തയുമായി സർക്കാർ. ഒപ്പം തൊഴിലാളികൾക്ക് ദുഃഖവും. കേരള സ്റ്റേറ്റ് ബിവ്‌റേജസ് കോര്‍പ്പറേഷനിലെ തൊഴിലാളി യൂണിയനുകളുടെ ആവശ്യം തള്ളി. തിരുവോണത്തിന് അവധി വേണമെന്ന ബെവ്‌കോയുടെ ആവശ്യമാണ് തള്ളിയത്.ഇക്കുറിയും ഓണത്തിന് മദ്യശാലകള്‍ തുറക്കും. മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

വ്യാഴാഴ്ച യൂണിയന്‍ നേതാക്കള്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, ബെവ്‌കോ എം.ഡി. എച്ച്. വെങ്കിടേഷ് എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. തിരുവോണം അലവന്‍സായി 2,000 രൂപ ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് നല്‍കാനും തീരുമാനമായി. ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യ ലഭിക്കും. ഇതിന്റെ സീലിങ്ങ് 85,000 രൂപയായിരിക്കും. കഴിഞ്ഞ വര്‍ഷമിത് 80,000 രൂപയായിരുന്നു.

കൂടാതെ സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപയും അഡ്വാന്‍സായി ലഭിക്കും. ഇതോടെ സി1, സി2, സി3 കാറ്റഗറിയില്‍പ്പെട്ട അബ്കാരി തൊഴിലാളികളുടെ കൈയില്‍ ഓണത്തിന് ഒരുലക്ഷത്തിലധികം രൂപയെത്തും. ലേബലിങ് തൊഴിലാളികള്‍ക്ക് 16,000 രൂപയും സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10,000 രൂപയും സ്വിപ്പേഴ്‌സിന് 1,000 രൂപയും ബോണസായി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button