മാഡ്രിഡ്: ബാഴ്സലോണ ഭീകരാക്രമണം ഒരാൾ കൂടി പിടിയിൽ. അറസ്റ്റിലായ രണ്ടാമനെ സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ച വാൻ വാടകയ്ക്ക് എടുത്ത മൊറോക്കൻ പൗരൻ ദ്രിസ് ഔകബിർ (28) ഉൾപ്പെടെ രണ്ടുപേരാണ് പോലീസ് പിടിയിലായത്.
ആക്രമണത്തിനു ശേഷം ഫോർഡ് ഫോക്കസ് കാറിൽ കടന്നുകളഞ്ഞ പ്രതികളിലൊരാളെ പോലീസ് വധിച്ചു. ബാഴ്സലോണയ്ക്കു സമീപം സാന്റ് ജസ്റ്റ് ഡെസ്വേർണിലെ ചെക്പോസ്റ്റിൽ രണ്ടു പോലീസുകാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെപോയി. ശേഷം സാന്റ് ജസ്റ്റ് ഡെസ്വേർണിൽ ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടതോടെ കാറിന്റെ ഡ്രൈവറെ പോലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു.
അറസ്റ്റിലായ ദ്രിസ് ഔകബിർ കറ്റാലൻ നഗരമായ ഫിഗ്യൂറസിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ മൊറോക്കോയിൽനിന്നും ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയത്.
Post Your Comments