ന്യൂഡല്‍ഹി: അമിത ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് എതിരല്ല ഡല്‍ഹി സര്‍ക്കാരെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളെ പിഴിയുന്ന ഫീസ് നിരക്ക് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
449 സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കി കഴിഞ്ഞു. ഡല്‍ഹിയിലെ വിഖ്യാതമായ പല സ്‌കൂളുകളും പട്ടികയിലുണ്ട്.
വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തലവരിപ്പണമാണ് ഈ സ്‌കൂളുകള്‍ ഈടാക്കി കൊണ്ടിരുന്നത്.
രണ്ട് ആഴ്ചയ്ക്കകം വാങ്ങിയ പണം തിരികെ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അല്ലാത്ത പക്ഷം സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും നോട്ടീസിലുണ്ട്.
Post Your Comments