തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ വനിത കമ്മീഷന് വീണ്ടും രംഗത്ത്. സംഭവത്തില്‍ വനിത കമ്മീഷന് സ്പീക്കറെ അതൃപ്തി അറിയിച്ചു. കമ്മീഷനും അധ്യക്ഷയ്ക്കും എതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ നിയമത്തോടുള്ള അനാദരവാണെന്ന് കമ്മീഷന് സ്പീക്കറെ അറിയിച്ചു.
നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജിനെതിരെ കമ്മീഷന് നേരത്തെ കേസെടുത്തിരുന്നു. ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താനുള്ള അനുമതിയും കമ്മീഷന് തേടി.
Post Your Comments