ഹൈദരാബാദ്: അഞ്ചുലക്ഷം രൂപയ്ക്ക് പെണ്‍കുട്ടിയെ വൃദ്ധനു വിവാഹം ചെയ്തു നല്കി. 16കാരിയെയാണ് വിവാഹം ചെയ്തുകൊടുത്തത്. എട്ടാം ക്ലാസുകാരിയെ ഷെയ്കിനാണ് വിവാഹം ചെയ്തു കൊടുത്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്കി.
പെണ്‍കുട്ടിയുടെ മാതൃസഹോദരിയും ഭര്‍ത്താവുമാണ് വിവാഹം ചെയ്തു കൊടുത്തത്. പണത്തിന് വേണ്ടിയാണ് ഇങ്ങനെയൊരു ക്രൂരത ചെയ്തത്. പെണ്‍കുട്ടിയെ വിവാഹം കഴിച്ച് വിദേശത്തേക്ക് കൊണ്ടുപോയി. മൂന്നുമാസം മുന്‍പാണ് വിവാഹം നടന്നത്.
കഴിഞ്ഞദിവസം മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ നാട്ടിലേക്ക് വരാനുള്ള ആവശ്യം പ്രകടിപ്പിച്ചിരുന്നു. ഇത് ഷെയ്കിനോട് പറഞ്ഞപ്പോള്‍ അഞ്ചുലക്ഷം നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇത് മാതാവും പിതാവും അറിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments