ദുബായ്: പാകിസ്ഥാനി സെയില്സ്മാന് മോഷ്ടിച്ച സ്യൂട്ട്കേസില്‍ 550,000 ഡോളര്‍. 29കാരനാണ് മോഷണം നടത്തിയത്. ജോലിസ്ഥലത്തുള്ള ഒരു ചൈനീസ് ബിസിനസുകാരന്റെ സ്യൂട്ട്കേസാണ് മോഷ്ടിച്ചത്. ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഡിജിറ്റല്‍ പ്രൊഡക്ട്സിന്റെ ട്രേഡിംഗ് കമ്പനിയുടെ ഉടമയാണ് പരാതി നല്‍കിയത്.
കമ്പനിയില്‍ നിന്നും രാവിലെ 10മണിക്ക് ഞാന്‍ പുറത്തുപോയി. സ്യൂട്ട്കേസ് മറന്നുവെച്ചാണ് പോയത്. 550,000 ദിര്‍ഹമുള്ള സ്യൂട്ട്കേസ് സ്റ്റാഫ് ഡസ്ക്കിന് സമീപമാണ് മറന്നുവെച്ചത്. രണ്ട് മണിക്ക് തിരിച്ചുവന്നപ്പോള്‍ സ്യൂട്ട്കേസ് കാണാനില്ലായിരുന്നു. പരാതിയില്‍ ഉടമ ഇത്തരത്തിലാണ് വ്യക്തമാക്കിയത്.
കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന 58കരനെ കാണാനില്ലെന്നും ഇയാള്‍ പരാതി നല്കി. പരാതി സ്വീകരിച്ച പോലീസ് ജൂലൈ 23ന് ഇയാളെ അറസ്റ്റ് ചെയ്തു.
Post Your Comments