ചിങ്ങത്തിലെ തിരുവോണത്തിന് മുന്‍പ് കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്.വാമനന്റെ ഓർമ്മയ്ക്കായി വൈഷ്‌ണവർ ആയിരുന്നു കർക്കിടകമാസത്തിൽ ഇത് കൊണ്ടാടിയിരുന്നത് . കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പണ്ടത്തെ തലമുറ വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നതാണ് പിള്ളേരോണം. ഒരു പക്ഷെ ഇന്നത്തെ തലമുറ ഇതിനെകുറിച്ച് കേട്ടിട്ട് പോലുമുണ്ടാകില്ല.
അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത് ത ഒരു ഓണാഘോമാണിത്. എന്നാൽ തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യയുണ്ടാകും. മുമ്പൊക്കെ തിരുവോണം പോലെതന്നെ പിള്ളേരോണവും മലയാളികളുടെ ഒരു പ്രധാന ആഘോഷമായിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് ഇത്തരം നല്ല നിമിഷങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് കാലം മാറിയതോടെ കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായുമായി വന്നുപോകുമായിരുന്ന പിള്ളേരോണം പുതുതലമുറയ്ക്ക് അന്യമാകുകയാണ്.
Post Your Comments