1. ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം,
2. എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം,
3. നിലമറിഞ്ഞ് വിത്തിടണം,
4. മുളയിലറിയാം വിള,
5. പയ്യെതിന്നാല്‍ പനയും തിന്നാം
6. മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം,
7. വിത്താഴം ചെന്നാല്‍ പത്തായം നിറയും,
8. ഞാറുറച്ചാല്‍ ചോറുറച്ചു’
9. അപ്പവും ചോറും മാരാന്ന്’
10.ഉണ്‍മോരെ ഭാഗ്യം ഉഴുതോടെ കാണാം,
11. അഴകുള്ള ചക്കയില്‍ ചുളയില്ല,
12. സമ്പത്ത്കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം,
13. പച്ചമാങ്ങ പകല്‍ കഞ്ഞിക്കാകാം,
14. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും,
15. മഞ്ഞക്കിളിയെ കണ്ടാല്‍ മധുരം തിന്നാം
Post Your Comments