
സിംഗപ്പൂര്‍ ; മോശം അഭിപ്രായം ഇന്ത്യന്‍ വംശജന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കോടാതി വിധി. തെറ്റായ അഭിപ്രായവും വിവരവും നല്‍കിയതിന് എ.എക്‌സ്.എ എന്ന സിംഗപ്പൂരിലെ ഇന്‍ഷൂറന്‍സ് കമ്പനി ഇന്ത്യന്‍ വംശജനായ രമേശ് കൃഷ്ണന് 29 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.
2012ൽ എ.എക്‌സ്.എ ഇന്‍ഷുറന്‍സ് കമ്പനി മറ്റൊരു സ്ഥാപനത്തിന്റെ റഫറന്‍സ് ലെറ്ററിന് തെറ്റായ വിവരം നല്‍കിയതിന്റെ പേരില്‍ രമേഷ് കൃഷ്ണന് അവിടുത്തെ ജോലി ലഭിക്കാതെ വന്നു . ഇതിനെ തുടർന്നാണ് രമേഷ് കോടതിയെ സമീപിച്ചത്. ആദ്യം രമേഷ് നൽകിയ മാനനഷ്ട കേസിൽ ഇന്‍ഷൂറന്‍സ് കമ്പനിക്ക് 2015 ല്‍ അനുകൂലമായി വിധി വന്നിരുന്നു. തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് രമേശ് അനുകൂല വിധി സമ്പാദിച്ചത്.
Post Your Comments