Latest NewsKeralaNewsIndiaInternationalNews StoryReader's Corner

ഡോക്ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പരിഹസിച്ച്‌ ചൈനയുടെ വീഡിയോ!

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ലാം വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ച്‌ ചൈനീസ് വീഡിയോ. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നിലനില്‍ക്കുന്ന വിഷയത്തില്‍ ഇന്ത്യ ചെയ്ത ഏഴ് പാപങ്ങള്‍ എണ്ണിപ്പറഞ്ഞാണ് വീഡിയോ മുന്നോട്ട് പോവുന്നത്.

വീഡിയോയിലുള്ളത് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു യുവതിയാണ്. ദൃശ്യങ്ങളുടേയും ഇന്‍ഫോഗ്രാഫിക്സുകളുടേയും സഹായത്തോടെയുള്ള വീഡിയോയില്‍ നമ്മുടെ രാജ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഒപ്പം പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ന്യൂഡല്‍ഹിയുടെ ഏഴ് പാപങ്ങള്‍ എന്ന പേരിലാണ് ഓരോ വാദങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ വരച്ചുക്കാട്ടുന്ന രീതിയില്‍ തലപ്പാവ് വച്ച ഒരാളേയും വീഡിയോയില്‍ കാണാം. ഇന്ത്യയ്ക്ക് വേണ്ടി വാദിക്കുന്ന ഈ കഥാപാത്രത്തെ പരിഹാസ രൂപേണെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം ഭൂട്ടാന്‍ പ്രതിനിധിയെന്ന തരത്തില്‍ മറ്റൊരാളും വീഡിയോയിലുണ്ട്.

ജൂണ്‍ 18ന് ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് ഇന്ത്യന്‍ സൈന്യം ആയുധങ്ങളും വലിയ വാഹനങ്ങളും ഉപയോഗിച്ച്‌ അതിക്രമിച്ച്‌ കയറിയിരുന്നു. സിക്കിം ടിബറ്റ് അതിര്‍ത്തി വിഷയത്തില്‍ 1980ല്‍ നടന്ന ബ്രിട്ടനും ചൈനയും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ക്ക് ഇന്ത്യ വില നല്‍കിയില്ല. ഇന്ത്യയുടെ വാദത്തില്‍ ഭൂട്ടാന്‍ പോലും സംശയപ്പെട്ടു പോവുകയാണ്.
തട്ടിപ്പുകാരോടും കൊള്ളക്കാരോടും ചൈന എന്തിന് തര്‍ക്കിക്കണം? ഇത്രയും വാസ്തവം അറിഞ്ഞിട്ടും നിങ്ങള്‍ക്ക് ഞങ്ങളോട് കളിക്കണമെങ്കില്‍ അത് ഞങ്ങളുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം മാത്രമെന്നും വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button