ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. കോടതി വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഒരു മണിക്കൂറിനുള്ളില്‍ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. ഒരു അജ്ഞാതന്‍ ഡല്‍ഹി പോലീസിനെ വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു.
എന്നാല്‍ ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പോലീസും അഗ്നിശമനസേനയും കോടതിയിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments