മുംബൈ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രാനിരക്കില്‍ വമ്പന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ. ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. 7000 രൂപയ്ക്ക് രാജ്യാന്തര സര്‍വീസുകളും ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഇളവ് ബാധകം.ഈ മാസം 20 വരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 30 വരെയും 2018 ജനുവരി 25 മുതല്‍ മാര്‍ച്ച് 31 വരെയും യാത്ര ചെയ്യാം.
ദുബായ്, ബഹറിന്‍ എന്നീ നഗരങ്ങളിലേക്ക് ആറായിരം രൂപയും ബങ്കോക്ക്, സിംഗപ്പുര്‍, ഹോങ് കോങ് എന്നിവിടങ്ങിലേക്ക് 15000 രൂപയും ലണ്ടന്‍, മിലാന് തുടങ്ങിയ ഇടങ്ങളിലേക്ക് 38000യും ന്യൂയോര്‍ക്ക് വാഷിങ്ടണ്‍ എന്നിവിടങ്ങളിലേക്ക് 65000മാണ് ടിക്കറ്റ് നിരക്ക്.
കാഠ്മണ്ഡു, ധാക്ക, കൊളംബോ, യംഗോണ്‍, കാബുള്‍ എന്നീ സ്ഥലങ്ങളിലേയ്ക്കും യാത്രായിളവുകള്‍ പ്രഖ്യാപിച്ചിച്ചുണ്ട്. ഫെബ്രുവരി ആറിനുള്ള ജമ്മു- ശ്രീനഗര്‍ യാത്രയ്ക്ക് 425 രൂപയാണ് എയര്‍ ഇന്‍ഡ്യയുടെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Post Your Comments