ദോഹ: ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഖത്തര്‍ പ്രഖ്യാപിച്ച പുതിയ വിസ രഹിത സന്ദര്‍ശന അനുമതിയെ കുറിച്ച് വിദഗ്ധാഭിപ്രായം ഇങ്ങനെ. രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ വിദേശികള്‍ക്ക് താല്‍ക്കാലികമായി കുടുംബത്തെ കൊണ്ടുവരാന്‍ അവസരമൊരുക്കുന്നതാണ് ഖത്തർ പ്രഖ്യാപിച്ച് വിസ രഹിത യാത്രയെന്നാണ് വിദഗ്ധാഭിപ്രായം. പുതിയ പ്രഖ്യാപനം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമാകുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ പറഞ്ഞു.
വിസയില്ലാതെ ഇന്ത്യയുള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 30 ദിവസം മുതല്‍ 60 ദിവസം വരെയും 33 രാജ്യക്കാര്‍ക്ക് 90 ദിവസം വരെയും രാജ്യത്ത് തങ്ങാനുള്ള അനുമതിയാണ് ഖത്തര്‍ അടുത്തിടെ പ്രഖ്യാപിച്ചത്. ഖത്തറിലെ ടൂറിസം രംഗത്തിനും വ്യാപാര മേഖലയിലും മാത്രമല്ല ഇൗ പരിഷ്കരണം ഗുണം ചെയ്യുകയെന്ന് മുതിര്‍ന്ന കോളമിസ്റ്റ് കൂടിയായ ഖാലിദ് സിയാറ പറഞ്ഞു.
ഞങ്ങളുടെ വീടുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ ജോലിക്കാര്‍ക്ക് ഇതുവരെ കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ നല്ലൊരു അവസരമാണ് ഇനി ഇവിടെയുള്ള എല്ലാ പ്രവാസി സമൂഹങ്ങള്‍ക്കും തുറന്ന് കിട്ടിയിരിക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗം വിദേശികള്‍ക്കും സ്വദേശികളായ തൊഴിലുടമകളുടെ സഹകരണത്തോടെ ഈ പ്രഖ്യാപനം പ്രയോജനപ്പെടുത്താനാകും. ഖത്തര്‍ നടത്തിയ പ്രഖ്യാപനം വ്യക്തമാണെന്നും ഇത് നടപ്പാക്കാന്‍ ഇനി കടമ്പകളൊന്നുമില്ലെന്നും ഖാലിദ് സിയാറ കൂട്ടിച്ചേര്‍ത്തു.
Post Your Comments