ഗുണ്ടൂര്‍: കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷപെടുത്തി. 11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപെടുത്തിയത്. ഗുണ്ടൂരിലെ വിനുകോണ്ടമണ്ടല് ഉമാദിവരത്താണ് സംഭവം നടന്നത്. ദേശീയ ദുരന്തനിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്.
കുഴല്‍ക്കിണറില്‍ വീണത് രണ്ടു വയസുകാരന് ചന്ദ്രശേഖരനാണ്. വീടിനു സമീപത്തെ കാലിത്തൊഴുത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. 15 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്.
കുട്ടിയുടെ കരച്ചില്‍കേട്ടെത്തിയ അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. രക്ഷാപ്രവർത്തകർ ആദ്യം ശ്വാസം നിലയ്ക്കാതിരിക്കാന്‍ കിണറിലൂടെ കുഴല്‍ ഉപയോഗിച്ച് കുട്ടിക്ക് ജീവശ്വാസം നല്കി. പിന്നീട് കുഴല്‍ക്കിണറിന് സമീപത്തായി മണ്ണുമാന്തി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്തായി രക്ഷാപ്രവര്‍ത്തനം. ഒടുവില്‍ കുഴല്‍ക്കിണറിന് സമാന്തരമായി നിര്‍മിച്ച ഗര്ത്തത്തിലുടെ കുട്ടിയെ പുറത്തെടുത്തു.
Post Your Comments