KeralaLatest News

ടിപ്പർ ലോറി ഇടിച്ച് കോ​ള​ജ് അദ്ധ്യാപകന് ദാരുണാന്ത്യം

കണ്ണൂർ ; ടിപ്പർ ലോറി ഇടിച്ച് കോ​ള​ജ് അദ്ധ്യാപകന് ദാരുണാന്ത്യം. ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജിലെ മ​ല​യാ​ള വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ കെ.​വി സു​ധാ​ക​ര​ന്‍(38) ആ​ണ് മ​രി​ച്ച​ത്. നി​ല​മ്പൂ​രി​ല്‍ ന​ട​ന്ന കോ​ളേ​ജ് അ​​ദ്ധ്യാപ​ക​രു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട‌​ങ്ങു​മ്പോ​ഴാ​യിരുന്നു അപകടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോൾ ടിപ്പർ ലോറി ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.

തി​മി​രി ഏ​ള​യാ​ടി​ലെ വീ​ട്ടി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടിനാണ് സംസ്കാരം. രാ​വി​ലെ പ​ത്തി​ന് ബ്ര​ണ്ണ​ന്‍ കോ​ള​ജി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കും. ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഷി​ല്‍​ന​യാ​ണ് ഭാ​ര്യ. ഇ​വ​ര്‍​ക്ക് മ​ക്ക​ളി​ല്ല.

എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ സു​ധാ​ക​ര​ന് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്ബ് അ​വാ​ർ​ഡ്, ഭാ​ഷാ​പോ​ഷി​ണി സാ​ഹി​ത്യ​പ്ര​തി​ഭാ പു​ര​സ്‌​കാ​രം, മെ​ട്രോ​മ​നോ​ര​മ ക​ഥാ​പു​ര​സ്‌​കാ​രം എ​ന്നി​വകരസ്ഥമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button