കോട്ടയം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക്. കോണ്‍ഗ്രസ് എസ്സില്‍ നിന്ന് എന്‍സിപിയില്‍ എത്തിയ നേതാക്കള്‍ പാര്‍ട്ടി വിടുന്നതായാണ് വാർത്തകൾ. ഇടത് മുന്നണി വിടാതെ കോണ്‍ഗ്രസ്- എസിലേക്ക് മാറാനാണ് വിമതര്‍ ആലോചിക്കുന്നത്. എ .കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ 6 ജില്ലാ പ്രസിഡന്റുമാരാണ് നിക്കത്തിനു പിന്നില്‍.ഈ മാസം 20ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പാര്‍ട്ടി പിളരും.
മന്ത്രി തോമസ് ചാണ്ടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടിയെ പിളര്‍പ്പില്‍ എത്തിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, എന്നീ ജില്ലകളടക്കം സംസ്ഥാനത്തെ പകുതിയോളം പാര്‍ട്ടി ഘടകങ്ങള്‍ തോമസ് ചാണ്ടിയോട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി നേതാക്കള്‍ അറിയിച്ചു.
ശരത് പവാര്‍, പീതാംബരന്‍ മാസ്റ്റര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ പിന്തുണ തോമസ് ചാണ്ടിക്കായതിനാല്‍ എന്‍സിപിയില്‍ നീതി കിട്ടില്ലെന്ന നിലപാടാണ് ചാണ്ടി വിരുദ്ധര്‍. അഴിമതിക്കെതിരേ നിലപാട് സ്വീകരിക്കുന്നവര്‍ തോമസ് ചാണ്ടിയെ പിന്തുണക്കുന്നത് അനുചിതമാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് പിളര്‍പ്പ്.
Post Your Comments