തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനായി മാനേജ്മെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് വി.ഡി സതീശന്‍ എംഎല്‍എ.ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി എന്നും വി.ഡി സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയെന്നും എംഎല്‍എ നിയമസഭയില്‍ വിമര്‍ശിച്ചു. എന്നാല്‍ വി.ഡി സതീശന്റെ ആരോപണങ്ങളോട് ആരോഗ്യമന്ത്രി പ്രതികരിച്ചില്ല.
സ്വാശ്രയ മെഡിക്കൽ പ്രവേശന പ്രതിസന്ധി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. വി.ഡി. സതീശൻ എംഎൽഎയാണ് പ്രതിപക്ഷത്തുനിന്ന് നോട്ടീസ് നൽകിയത്. സുപ്രീം കോടതി വിധിയോടെ സാധാരണക്കാർക്ക് മെഡിക്കൽ പ്രവേശനം അസാധ്യമായെന്നും പ്രതിപക്ഷം ആരോപിച്ചു.
Post Your Comments