ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരം രജനികാന്തിന്റെ ഭാര്യ ലത നടത്തുനന സ്കൂള്‍ പൂട്ടി. കെട്ടിടത്തിനു വാടക നല്‍കാത്തതിനെ തുടര്‍ന്ന ഉടമസ്ഥാനാണ് കെട്ടിടം പൂട്ടിയത്. ഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗിണ്ടിയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്കൂള്‍ കെട്ടിടമാണ് വാടക കൊടുക്കാത്തതിനെ ഉടമ പൂട്ടിയത്. ഇവിടെ മുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
കെട്ടിടം പൂട്ടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വേലച്ചേരിക്കു സമീപത്തുള്ള മറ്റൊരു സ്കൂളിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് സ്കൂളിന്റെ ഗേറ്റ് പൂട്ടിയതെന്ന് കെട്ടിടം ഉടമ വെങ്കടേശ്വരലു അറിയിച്ചു. 2002 ലാണ് കെട്ടിടം വാടകയക്ക് നല്‍കിയത്. വാടക കൃത്യമായ ലഭിക്കാതെ തുടര്‍ന്ന കെട്ടിടം 2013ല്‍ ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവര്‍ തയാറായില്ല. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്കൂള്‍ പൂട്ടിയതെന്ന് ഉടമ പറഞ്ഞു.
‘വാടക കുടിശ്ശികയായ പത്തുകോടിയോളം രൂപ നല്‍കണമെന്നും കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ട് പതിന്നാലു മാസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. അത്രയും വലിയ തുക തരാനാകില്ലെന്നു പറഞ്ഞ് രണ്ടു കോടി രൂപയാണ് അവരുടെ അഭിഭാഷകന് തന്നത്. ശേഷം ബാക്കി പണം തരികയോ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം
നടത്തുകയോ ചെയ്തിട്ടില്ല’.
സ്കൂളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പത്രക്കുറിപ്പ് ആശ്രം സ്കൂള്‍ മാനേജ്ന്റ് പുറത്തറക്കി
Post Your Comments