നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ വീണ്ടും ആരോപണം. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റോപ് വേ നിര്‍മ്മിച്ചെന്നാണ് പുതിയ പരാതി. വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായുളള റോപ് വേ നിര്‍മ്മാണത്തിലാണ് ക്രമക്കേട്. സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്താണ് റോപ് വേ നിര്‍മ്മാണം നടക്കുന്നത്. അന്‍വറിന്റെ ഭാര്യ പിതാവിന്റെ പേരിലുളള സ്ഥലത്താണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്.
എങ്ങനെയാണ് റോപ് വേയ്ക്ക് പെര്‍മിഷന്‍ കൊടുക്കേണ്ടതെന്ന് പഞ്ചായത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ വാദം. എന്നാല്‍ റോപ് വേ നിര്‍മ്മിക്കുന്നതിനെതിരെ തങ്ങള്‍ നോട്ടീസ് അയച്ചിരുന്നതാണെന്നും മറുപടി ലഭിച്ചില്ലെന്നുമാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
ഇതിന് പുറമെ, അനധികൃത ചെക്ക് ഡാം നിര്‍മ്മാണത്തിലും എംഎല്‍എക്കെതിരെ പരാതിയുണ്ട്.
കോഴിക്കോട് കക്കാടം പൊയിലില്‍ നിലമ്പൂര്‍ എംഎല്‍എ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. എംഎല്‍എയുടെ അനധികൃത ഇടപാടുകള്‍ അന്വേഷിക്കാനും ഉത്തരവുണ്ട്.
Post Your Comments