
ന്യൂഡല്‍ഹി: സൈനികര്‍ക്ക് എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസില്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനം. വിമാനത്തില്‍ ആദ്യം എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്ന കരസേന, നാവിക സേന, വ്യോമസേന സൈനികരെ കയറ്റുമെന്ന് കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യ രാജ്യം 70ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക പരിഗണന രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സുരക്ഷാ ജീവനകാരോടുള്ള ബഹുമാനാര്‍ഥമാണ് നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ സി.എം.ഡി അശ്വനി ലോഹാനി അറിയിച്ചു. വിമാനത്തില്‍ സൈനികരെ കയറ്റിയ ശേഷമേ ബിസിനസ് ക്ളാസ് യാത്രക്കാരെ കയറ്റുകയുള്ളൂ. എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് പ്രത്യേക ഇളവും നല്‍കുന്നുണ്ട്.
Post Your Comments