ബെയ്റൂട്ട്: ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കണമെന്ന നിയമം ലെബനൻ പിന്‍വലിക്കുന്നു. ജോര്‍ദ്ദാന്റെയും ട്യൂണിഷ്യയ്ക്കും പിന്നാലെയാണ് ലെബനനും സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. പാര്‍ലമെന്റ് കമ്മിറ്റി വോട്ടിലൂടെ പുതിയ നിർദ്ദേശം പാസാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാൽ ഈ നിർദ്ദേശം നിയമമാകും. ലെബനൻറെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
Post Your Comments