ശ്രീനഗര്‍: കശ്മീരിലെ കല്ലേറുകാരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്കും പോലീസിനും പ്രത്യേക പരിശീലനം നല്‍കി വരികയാണ്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്‌നാഗറാണ് ഇക്കാര്യം അറിയിച്ചത്.
ജോലിക്കിടെ കൊല്ലപ്പെട്ട പാരാമിലിട്ടറി സേനാംഗങ്ങളുടെ വിധവകള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള തന്ത്രവും പരിശീലന പരിപാടിയും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറും(എസ്ഒപി) തയ്യാറായിക്കഴിഞ്ഞു.
അപകടകരമല്ലാത്ത ആയുധങ്ങള്‍ ഉപയോഗിച്ച് കല്ലേറുകാരെയും സമരക്കാരേയും നേരിടാനുള്ള തന്ത്രങ്ങളാണ് പരിശീലിപ്പിക്കുന്നത്.
Post Your Comments