Latest NewsNewsGulf

പ്രവാസി ഇന്ത്യക്കാരന് സ്വാതന്ത്ര്യദിന സമ്മാനമായി ദുബായ് നറുക്കെടുപ്പില്‍ ലഭിച്ചത് കോടികള്‍: ഒപ്പം മലയാളിക്ക് ബിഎംഡബ്ല്യു ബൈക്കും

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ ആഗസ്ത് 15ന് നടന്ന ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനെയര്‍ നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് സമ്മാനമായി ലഭിച്ചത് 10 ലക്ഷം ഡോളര്‍. ബ്രോണ്‍വിന്‍സ് എസ് മുന്‍സ് എന്ന ഇന്ത്യക്കാരനാണ് 6.4 കോടിയോളം സമ്മാനമായി ലഭിച്ചത്. ഇദ്ദേഹം എടുത്ത 3484 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

ഒമാനില്‍ താമസിക്കുന്ന മലയാളിയായ സഹീര്‍ എ ആശാരിക്കണ്ടിക്ക് ബി.എം.ഡബ്ല്യു എസ് 1000 ആര്‍ മോട്ടോര്‍ ബൈക്ക് സ്വാതന്ത്ര്യദിനത്തില്‍ സമ്മാനമായി ലഭിച്ചു . 35കാരനായ ഇദ്ദേഹം ദുബയ് വിമാനത്താവളത്തില്‍ നിന്ന് എടുത്ത 952 നമ്പര്‍ ടിക്കറ്റിലായിരുന്നു ഇത്. ഇവര്‍ക്ക് പുറമെ ജപ്പാന്‍ സ്വദേശി ടൊമൊയുകി കവാനയ്ക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. ഈ സമ്മാനത്തിന് അര്‍ഹനാകുന്ന ആദ്യ ജപ്പാന്‍കാരാനാണ് ഇയാള്‍.

ഫൈനെസ്റ്റ് സര്‍പ്രൈസ് വിഭാഗത്തില്‍ നടന്ന നറുക്കെടുപ്പില്‍ പാകിസ്ഥാന്‍കാരനായ മുസമ്മിലിന് ആസ്റ്റന്‍ മാര്‍ട്ടിന്‍ റാപിഡ് കാര്‍ സമ്മാനമായി ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച സ്വാതന്ത്ര്യദിന സമ്മാനമായാണ് താന്‍ ഇതിനെ കണക്കാക്കുന്നതെന്ന് മുസമ്മില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button