കാസര്‍കോഡ്: രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് ഒഴുക്കില്‍ പെട്ട് മരിച്ച മൂന്ന് വയസുകാരി സന ഫാത്തിമയുടെ വീട്ടില്‍ സാന്ത്വനവുമായി മന്ത്രി ഇ ചന്ദ്രശേഖരനെത്തി. സനയുടെ കുടുംബത്തിന് കേരളാ സര്‍ക്കാറിന്റെ സഹായധനം കൈമാറിയാണ് മന്ത്രി അവിടെ നിന്നും മടങ്ങിയത്. മന്ത്രി ചന്ദ്രശേഖരന്‍ സനഫാത്തിമയുടെ വീട്ടിലെത്തിയപ്പോള്‍ കൂടെ ജില്ലാകളക്ടറും ഉണ്ടായിരുന്നു.
മകളെ നഷ്ടപ്പെട്ട ദുഖത്തില്‍ കഴിയുന്ന മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. ഒപ്പം വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
സന ഒഴുക്കില്‍പ്പെട്ട വീടിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലും മന്ത്രി സന്ദര്‍ശിച്ചു.
ഒരാഴ്ചക്കാലം പുഴയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയ ഉദ്യോഗലസ്ഥര്‍ക്ക് നന്ദി അര്‍പ്പിച്ച് കൊണ്ട് നടത്തിയ പരിപാടിയിലും പിന്നീട് മന്ത്രി പങ്കെടുത്തു. നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ പകച്ച് നില്‍ക്കാതെ തിരച്ചിലിന് മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥരേയും നാട്ടുകാരേയും അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.
കാണാതായത് മുതല്‍ റവന്യുവകുപ്പും, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ എന്നിവര്രാണ് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. ഒരാഴ്ചക്കാലത്തെ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മൃതദേഹം സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തിയത്.
Post Your Comments