തൃശൂര്‍: സൗമ്യവധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണത്തില്‍ ഡോ. എ.കെ. ഉന്മേഷിനു വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് അനുകൂലമാക്കുന്ന തരത്തില്‍ തിരുത്തിയെന്നയായിരുന്നു ഡോ. ഉന്മേഷിനു എതിരെയുള്ള ആരോപണം. ഈ ആരോപണങ്ങള്‍ തെറ്റാണ്. അദ്ദേഹം നിരപാധിയാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗമ്യവധക്കേസില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസുവല്ല പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും താനാണെന്ന അവകാശവാദവുമായി ഉന്മേഷ് കോടതിയില്‍ മൊഴി നല്‍കിയതാണു വിവാദമായത്. പ്രതിഭാഗവുമായി ചേര്‍ന്ന് ഉന്മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന ദ്രുതപരിശോധനാ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചു. കേസിന്റെ തുടക്കത്തില്‍ ഉന്മേഷ് പണം വാങ്ങി പ്രതിഭാഗം ചേര്‍ന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. വിവാദത്തെ തുടര്‍ന്ന് ഉന്മേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments