ന്യൂസ് 18 കേരള ചാനലിലെ ദളിത് മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ചെയാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍ യൂണിയന്‍ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ടിടപെടണമെന്നാണ് സംഘടനയുടെ ആവശ്യം. ചാനലിലെ പ്രധാനപ്പെട്ട അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ കേസില്‍ തുടര്‍നടപടികളുണ്ടാകാത്തതിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴിലിടങ്ങളിലുണ്ടാകുന്ന പീഡനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണം. മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരേ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനപ്രസിഡന്റ് പി കെ ഹാരിസ് ആവശ്യപ്പെട്ടു
Post Your Comments