![](/wp-content/uploads/2017/08/Guru-Jaggesh.jpg)
ബെംഗളുരു: കന്നട നടന്‍ ഗുരു ജഗ്ഗേഷിന് കുത്തേറ്റു. ബംഗളുരുവിലെ മറാട്ടഹള്ളി റോഡില്‍ വച്ചായിരുന്നു സംഭവം. അമിത വേഗത്തില്‍ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേയ്ക്ക് കടക്കുകയും നടന് മാരകമായി കുത്തേല്‍ക്കുകയും ചെയ്തത്. നടന്‍ മകനെ സ്കൂളില്‍ വിടാനായി പോകുന്ന വഴി കാറില്‍ ഒരു ബൈക്കുകാരന്‍ തട്ടുകയായിരുന്നു.
എന്നാൽ ബൈക്കുകാരൻ നിർത്താതെ ഓടിച്ചു പോയി. തുടർന്ന് മകനെ സ്‌കൂളിൽ വിട്ട ശേഷം ബൈക്കുകാരനെ പിന്തുടര്‍ന്ന് കണ്ടുപിടിച്ചു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം മുറുകിയപ്പോള്‍ അയാള്‍ കയ്യിലിരുന്ന കത്തിയെടുത്ത് ഗുരുവിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടയില്‍ ഗുരുതരമായി കുത്തേറ്റ നടന്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments