ഗുവാഹട്ടി: അസമില്‍ നിന്ന് വ്യത്യസ്തമായൊരു സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വാര്‍ത്തയാണ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കനത്ത വെള്ളപ്പൊക്കമുണ്ടായ ദുബ്രി ജില്ലയിലെ ഒരു സ്കൂളിലെ നാല് അധ്യാപകരും, രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വെള്ളപൊക്കത്തിന്റെ നടുവില്‍ നിന്ന് ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.സ്കൂളിലെ ഹെഡ്മാസ്റ്ററായ തസിം സിക്ദെര്‍, അധ്യാപകരായ നൃപെന്‍ രാഭ, ജോയ്ദേവ് റോയ്, മിസനൂര്‍ റഹ്മാന്‍, കൂടാതെ മുന്നാം ക്ലാസ് വിദ്യാര്‍ഥികളായ മൂന്നു കുട്ടികളും ചേർന്നാണ് സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തത്.
ശക്തമായ മഴയില്‍ ആസാമിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ച നസ്കരയിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ദിവസങ്ങളായി പ്രളയത്തില്‍ മുങ്ങികിടക്കുകയാണ്.വെള്ളംകയറി നില്‍ക്കുകയാണെങ്കിലും അതൊന്നും വകവെക്കാതെ ഇവര്‍ ദേശീയ പതാക ഉയര്‍ത്തുകയും ജനഗണമനയും വന്ദേമാതരവും പാടുകയും ചെയ്തു.
അധികനേരം കുട്ടികളെ വെള്ളത്തില്‍ നിര്‍ത്താതിരിക്കാന്‍ സാധിക്കാത്തതുകൊണ്ട് ചടങ്ങ് നേരത്തെ അവസാനിപ്പിക്കുകയും ചെയ്തു.ആഴ്ചകളായി തുടരുന്ന മഴയെത്തുടര്‍ന്ന് അസമിലെ ഭൂരിഭാഗം സ്ഥലങ്ങളും വെള്ളപ്പൊക്കത്താല്‍ വലയുകയാണ്.
Post Your Comments