Latest NewsDevotionalSpirituality

ഹജ്ജ് കര്‍മങ്ങള്‍ ചുരുക്കത്തില്‍ ; തമത്തുആയി ചെയ്യുന്ന ഹജ്ജ് കര്‍മങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.

ദുല്‍ഹജ്ജ്8 (യൗമുത്തര്‍വിയ)

താമസസ്ഥലത്തുനിന്ന് തന്നെ ഇഹ്‌റാമില്‍ പ്രവേശിക്കുക. ശേഷം തല്‍ബിയത്ത് ചൊല്ലി മിനായിലേക്ക് പുറപ്പെടുക. മിനായില്‍ രാവും പകലും പ്രാര്‍ത്ഥനയില്‍ മുഴുകുക.
ളുഹ്‌റ് മുതല്‍ അടുത്ത ദിവസം സുബ്ഹ് വരെ അതാതിന്റെ സമയങ്ങളില്‍ ഖസ്‌റാക്കി നമസ്‌കരിക്കുക. ജംഅ് ആക്കരുത്.

ദുല്‍ഹജ്ജ്9 (യൗമുഅറഫ)

അറഫയിലേക്ക് പുറപ്പെടെണ്ടത് സൂര്യോദയത്തിന്ന് ശേഷമാണ്. ആദ്യം തക്ബീര്‍ മുഴക്കുക. ശേഷം തല്‍ബിയത്ത് ചൊല്ലി സൂര്യാസ്തമനം വരെ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടുക.
ളുഹ്‌റ് സമയത്ത് ളുഹ്‌റും അസറും ജംഉം ഖസ്‌റുമാക്കി നമസ്‌കരിക്കുക.
മഗ്‌രിബ് നമസ്‌കരിക്കാതെ മുസ്ദലിഫയിലേക്ക് മടങ്ങുക.
അവിടെ മഗ്‌രിബും ഇശാഉം നമസ്‌കരിക്കുക. ഉറങ്ങുക.
സുബ്ഹ് നമസ്‌കരിച്ച ശേഷം സൂര്യോദയത്തിനു മുമ്പ് മിനായിലേക്ക് പുറപ്പെടുക.

ദുല്‍ഹജ്ജ്10 (യൗമുന്നഹ്ര്! )

മിനായില്‍ നിന്ന് ജംറത്തുല്‍ അഖബയിലേക്ക് പോയി ആദ്യം ഏഴു കല്ലുകള്‍ എറിയുക.
ബലി അറുക്കുകയോ അറവ് നടന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
മുടി കളയുക. (വേണമെങ്കില്‍ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാം.)
സാധിക്കുമെങ്കില്‍ അന്നുതന്നെ ത്വവാഫുല്‍ ഇഫാള നിര്‍വഹിക്കുക.
മിനായിലേക്ക് തന്നെ മടങ്ങുക.
ഈ ദിവസം ആദ്യ തഹല്ലുലാകാവുന്നതാണ്. സാധാരണവസ്ത്രം ധരിക്കാം.
ത്വവാഫിന് ശേഷം സഅ്‌യ് നിര്‍വഹിക്കുക.

ദുല്‍ഹജ്ജ്11

മിനായില്‍ വെച്ച് തന്നെ സുബ്ഹ് നമസ്‌കരിക്കുക. ശേഷം ളുഹ്‌റ് വരെ മിനായില്‍ നില്‍ക്കുക. ഉച്ചക്ക് ശേഷം കല്ലെറിയാന്‍ പുറപ്പെടുക
ജംറത്തുല്‍ ഊലാ, ജംറത്തുല്‍ വുസ്ത്വാ, ജംറത്തുല്‍ അഖബ എന്നീ മൂന്ന് ജംറകളിലും കല്ലെറിയുക.

ദുല്‍ഹജ്ജ്12

ത്വവാഫുല്‍ വദാഅ് നിര്‍വഹിച്ച് കഴിഞ്ഞാല്‍ ഹജ്ജ് കര്‍മം അവസാനിപ്പിക്കാവുന്നതാണ്.
മുന്‍ദിവസത്തെ പോലെ കല്ലെറിയുക. ഇബാദത്തില്‍ മുഴുകുക.

ദുല്‍ഹജ്ജ്13

മുന്‍ദിവസത്തെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുക. പതിമൂന്ന് വരെ മിനായില്‍ കഴിയുന്നതാണ് ഏറ്റവും ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button