തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് എന്നിവര്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് ജാമ്യം. ഐ പി ബിനു, പ്രതിന്‍ സാജ്, എറിന്‍, സുകീഷ് എന്നിവർക്ക് ജാമ്യം ലഭിച്ചു.
നാലുപേരും ഒരുമാസത്തേക്ക് ജില്ലക്ക് പുറത്തുപോകരുതെന്നും എല്ലാ ഞായറാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിൽ ഹാജരാകണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 28 വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തിരുന്നു.
പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവസമയം ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്.ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരാളൊഴിച്ചു ബാക്കി എല്ലാവരും നിഷ്ക്രിയരായിരുന്നു. ആക്രമണസമയത്ത് കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
Post Your Comments