Latest NewsKeralaNews

യൂ​ത്ത് കോ​ൺ​ഗ്ര​സ് തോ​മ​സ് ചാ​ണ്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു

ആലപ്പുഴ (മ​ങ്കൊ​മ്പ്): കാ​യ​ൽ കൈ​യേ​റ്റം ന​ട​ത്തി​യെന്ന ആരോപണം നേരിടുന്ന മ​ന്ത്രി തോ​മ​സ് ചാ​ണ്ടിക്ക് നേരെ യൂത്ത് കോ​ൺ​ഗ്ര​സ് പ്രതിഷേധം. സം​ഭ​വ​ത്തി​ൽ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി രാ​ജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. മന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. മ​ന്ത്രി​യു​ടെ അ​ന​ധി​കൃ​ത നി​ലം നി​ക​ത്ത​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ലാ​യി​രു​ന്നെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കുന്നു.

കു​ട്ട​നാ​ട്ടി​ലെ വോ​ട്ട​ർ​മാ​രെ വ​ഞ്ചി​ച്ച തോ​മ​സ് ചാ​ണ്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ദേ​ശീ​യ സെ​ക്ര​ട്ട​റി ടി​ജി​ൻ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ തോ​മ​സ് ചാ​ണ്ടി​ക്ക് എം​എ​ൽ​എ​യാ​യി പോ​ലും തു​ട​രാ​നു​ള്ള യോ​ഗ്യ​ത​യി​ല്ല​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button