ഇസ്ലാമാബാദ് : പാക്കിസ്ഥാനുമായുള്ള ബന്ധത്തെ വാനോളം പുകഴ്ത്തി ചൈന രംഗത്ത്. പാക്ക് സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ പ്രസ്താവന. ഞങ്ങളുടെ ബന്ധം തേനിനേക്കാള് മധുരകരമാണ്. ഈ ബന്ധം ഉരുക്കിനേക്കാള്‍ കരുത്തുറ്റതാണെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് പറഞ്ഞു. പാക്ക് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ചൈനീസ് ഉപപ്രധാനമന്ത്രി. ദോക് ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ പ്രകോപിക്കാനുള്ള നീക്കമായി ഇതിനെ നയതന്ത്ര വിദഗ്ധര്‍ കാണുന്നത്.
വികസനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്കു ചൈനയുടെ പിന്തുണയുണ്ട്. പ്രയാസമേറിയ സമയങ്ങളിലെല്ലാം ഇരുരാജ്യങ്ങളും ഒരുമിച്ചു നിന്നിട്ടുണ്ട്. തലമുറ മാറുംതോറും ബന്ധം കൂടുതല്‍ വളരുകയാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പിബി അംഗം കൂടിയായ വാങ് യാങ് പറഞ്ഞു. പാക്ക് പ്രസിഡന്റ് മംമ്നൂണ്‍ പുസൈന്‍, പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി എന്നിവരെ സമീപം ഇരുത്തിയായിരുന്നു ചൈനീസ് ഉപപ്രധാനമന്ത്രിയുടെ സുഖിപ്പിക്കല്‍ പ്രസംഗം.
Post Your Comments