Latest NewsKeralaNews

തോമസ് ചാണ്ടിക്കെതിരെ എന്‍സിപിയിൽ പടയൊരുക്കം

കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് പൊതുഫണ്ടു ചെലവഴിച്ച്‌ റോഡ് നിര്‍മ്മിച്ച സംഭവത്തില്‍ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം പുകയുന്നു. എന്‍.സി.പി യുവജന സംഘടന അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന ജില്ലാ ക്യാംപില്‍ ഇത് സംബന്ധിച്ച്‌ പ്രമേയം അവതരിപ്പിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ എന്‍.സി.പി യിലെ ഭൂരിഭാഗം ജില്ലാകമ്മിറ്റികളും രംഗത്തെത്തിയതിന് പിന്നാലെയാണ് യുവജന സംഘടനയും പരസ്യ പ്രതികരണം ഉയര്‍ത്തുന്നത്.

മന്ത്രി പാർട്ടിക്കതീതമായാണ് പ്രവർത്തിക്കുന്നതെന്നും യുവജന സംഘടന ആരോപിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂര്‍ വിജയനെ മരിക്കുന്നതിന് മുന്‍പ് ഭീഷണിപെടുത്തിയ സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയ്യൂരിയെ ആഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യമുണ്ട്.തോമസ് ചാണ്ടിക്കെതിരെ 10 ജില്ലാ കമ്മിറ്റി പ്രസിഡന്‍റുമാര്‍ നേരത്തെ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നിരുന്നു.

പൊതുഫണ്ടുപയോഗിച്ച്‌ മന്ത്രി റിസോര്‍ട്ടിലേക്ക് റോഡുണ്ടാക്കിയ സംഭവം മന്ത്രി സഭയിൽ തന്നെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button